Thursday, 23 February 2017

2016-17 വര്‍ഷത്തെ ഇന്‍കം ടാക്സ് കണക്കാക്കി ബാക്കി മുഴുവനായും ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കണമല്ലോ. ടാക്സ് കൃത്യമായി കണക്കാക്കുന്നതിന്, നികുതി വിധേയ വരുമാനം ഏതൊക്കെ എന്നും ആദായ നികുതി ഇളവുകള്‍ ഏതൊക്കെ എന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. 'Income Tax Final Statement', Form 12BB എന്നിവ തയ്യാറാക്കുന്നതിനും അരിയറുകള്‍ ലഭിച്ചത് മൂലം വന്ന അധിക നികുതി ഭാരത്തില്‍ നിന്നും റിലീഫ് നേടാന്‍ Form 10 E തയ്യാറാക്കുന്നതിനും നമുക്ക് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാം. മികച്ച സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുത്തുകയും നികുതി കണക്കാക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയും ആണ് ഇവിടെ.

Software to Prepare Final Statement and 10E
Software to Prepare Final Statement
Software to Prepare FORM 10E for Tax Relief

Saturday, 15 June 2013

തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ ഔദ്യോഗിക ബ്ളോഗിന്റെ ഔപചാരിക ഉദ്ഘാടനം


തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ ഔദ്യോഗിക ബ്‌ളോഗിന്റെ ഔപചാരിക ഉദ്‌ഘാടനം സെന്റ്‌ ജോസഫ്‌ സ്‌കൂളില്‍ നടന്ന പ്രഥമ അധ്യാപക യോഗത്തില്‍ ബഹു. വിദ്യാഭ്യാസ ഡെപ്യട്ടി ഡയറക്ടര്‍ ശ്രീമതി. വിശ്വലത നിര്‍വ്വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പൂര്‍ണ്ണ അധിക ചുമതലയുള്ള പി.എ ശ്രീ. കെ. രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെന്റ്‌ ജോസഫ്‌ സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ ശ്രീ. സി.എ. സെബാസ്‌റ്റിന്‍ സ്വഗതവും എച്ച്‌.എം ഫോറം സെക്രട്ടറി ശ്രീ. എം. അജിത്‌ കുമാര്‍ നന്ദിയും പറഞ്ഞു.